കോളംകുളം:മലയോരത്തെ പ്രധാന സുബ്രമണ്യ കോവിലുകളില്‍ ഒന്നായ പുലയനടുക്കം സുബ്രമണ്യ കോവിലില്‍ വിപുലമായ നവരാത്രി പൂജ മഹോത്സവ പരിപാടികള്‍ ദുര്‍ഗാഷ്ടമി ദിനമായ സെപ്തബര്‍ 30 ന് വൈകിട്ട് പൂജവെപ്പോടെ 5മണിക്ക് കോവില്‍ തുടങ്ങും. അന്നേ ദിവസം 7.30മണിക്ക് പുലയനടുക്കം സുബ്രമണ്യ കോവില്‍ ഭജന സമിതിയുടെ ഭജന അരങ്ങേറും. മഹാ നവമി ദിവസം ഒക്ടോബര്‍ ഒന്നിന് രാവിലെ മുതല്‍ വിവിധ പൂജകള്‍ കോവില്‍ തന്ത്രിയുടെയും പൂജാരിയുടെയും കര്‍മ്മിഹത്വത്തില്‍ ഗണപതി ഹോമം, ആയുധപൂജ, മഹാനവമി പൂജയും ദിപാരാധനയും നടക്കും അന്നേ ദിവസം രാവിലെ 8മണിക്ക് വൈകുന്നേരം 7മണിക്കും വാഹന പുജയും ഉണ്ടാകും. അന്ന് തന്നെ 7.30മണിക്ക് കാഞ്ഞങ്ങാട് സൗത്ത് കവ്വാല്‍ മാടം വെട്ടയ്‌ക്കൊരുമകന്‍ ക്ഷേത്ര ഭജന സമ്മതിയുടെ ഭജനയും നടക്കും അന്ന് രാത്രി 10മണിക്ക് ഭക്ത ജനങ്ങള്‍ക്ക് അന്നദാനവും ഉണ്ടാകും.നവരാത്രി മഹോത്സവത്തിന്റെ അവസാന ദിനമായ ഒക്ടോബര്‍ 2 ന് വിജയ ദശമി നാളില്‍ രാവിലെ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യക്ഷരം കുറിക്കുന്ന വിദ്യാരംഭം(എഴുത്തിനിരുത്തല്‍ )കോവിലില്‍ നടയില്‍ വച്ചു നടക്കും അതിനു ശേഷം വിജയ ദശമി പൂജ, പൂജയെടുപ്പ്, വാഹനപൂജ എന്നി എന്നി പൂജകള്‍ നടക്കും അതിനു ശേഷം11മണിക്ക് ചന്ദ്രശേഖരന്‍ നായര്‍ ഗോക്കടവ് അദ്ധ്യാമിക പ്രഭാഷണം നടത്തും 1മണി മുതല്‍ ഭക്തര്‍ക്ക് അന്നദാന പ്രസാദം നല്‍കികൊണ്ട് പുലയനടുക്കം സുബ്രമണ്യ കോവിലില്‍ ഈ വര്‍ഷത്തെ നവരാത്രി പൂജ മഹോത്സവ പരുപാടികള്‍അവസാനിക്കും.
