കാഞ്ഞങ്ങാട് : അഖില കേരള ധീവരസഭയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ധീവരസഭ മുന്‍ സംസ്ഥാന പ്രസിഡന്റ് യു.എസ് ബാലന് ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാര്‍ കീഴൂര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.സോമന്, ജി.നാരായണന്, ടി. കൃഷ്ണന്, വി.വി കുഞ്ഞികൃഷ്ണന്, കെ.ശംമ്പു, രാജേഷ് കീഴൂര്‍, പ്രദീപന് തുരുത്തി, വി.വി ബാലദാസന്, മോഹനന് കാസര്‍കോട്, ടി.വി മനോഹരന് എന്നിവര്‍ സംസാരിച്ചു.കെ രവീന്ദ്രന് സ്വാഗതം പറഞ്ഞു.
