പള്ളിക്കര: ജി എച്ച് എസ് എസ് പള്ളിക്കരയില്‍ ഒക്ടോബര്‍ 13,14 തീയതികളില്‍ നടക്കുന്ന ബേക്കല്‍ ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാനും പള്ളിക്കര പഞ്ചായത്ത് മെമ്പറുമായ സിദ്ദിഖ് പള്ളിപ്പുഴ പ്രകാശനം ചെയ്തത്. പബ്ലിസിറ്റി ചെയര്മാന് സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷനായി. ഉദുമ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് 1 വിദ്യാര്‍ത്ഥിനി ദേവനന്ദനയാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. സംഘാടക സമിതി ജനറല്‍ കണ്‍വീനറും പ്രിന്‍സിപ്പലുമായ ടി എം ഷേണുക, ജോയിന്റ് ജനറല്‍ കണ്‍വീനറൂം ഹെഡ്മാസ്റ്ററുമായ കെ വി സുരേഷ്, പി ടി എ പ്രസിഡന്റ് എം ബി ഷാനവാസ്, പബ്ലിസിറ്റി വൈസ് ചെയര്മാന് മുഹാജിര്‍ പൂച്ചക്കാട്, മീഡിയ കണ്‍വീനര്‍ വി വി യാമിനി, റഷീദ് പള്ളിമാന്‍ എന്നിവര്‍ സംസാരിച്ചു.
പബ്ലിസിറ്റി കണ്‍വീനര്‍ ജിതിന് റ്റി ജോയ് സ്വാഗതവും ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ മഹേഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
