സപര്യ ചിത്രപ്രതിഭ പുരസ്‌കാര സമര്‍പ്പണം നടന്നു; നാടന്‍ കലാ കുലപതി ഡോ:ആര്‍.സി.കരിപ്പത്ത് ഉല്‍ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: സപര്യ സാംസ്‌കാരിക സമിതിയുടെ ചിത്രപ്രതിഭ പുരസ്‌കാര സമര്‍പ്പണവും വിവര്‍ത്തന സാഹിത്യ പുരസ്‌കാര സമര്‍പ്പണവും കാഞ്ഞങ്ങാട് മിംടെക് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നടന്നു.കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒന്‍പത് വിദ്യാര്‍ത്ഥികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി.നാടന്‍ കലാകുലപതി ഡോ:ആര്‍ സി കരിപ്പത്ത് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് സപര്യ ചിത്രപ്രതിഭ പുരസ്‌കാരവിതരണംനടത്തി. മലപ്പുറം ജില്ലയിലെ ആലത്തിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ അഭിമന്യു ശങ്കര്‍ എണ്ണച്ചായം വിഭാഗത്തില്‍ ചിത്രപ്രതിഭ പുരസ്‌കാരം ഏറ്റുവാങ്ങി.ജലച്ചായത്തില്‍ കോട്ടയം ജില്ലയിലെ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ അഭിജിത്ത് ബിനോയ് ചിത്രപ്രതിഭ പുരസ്‌കാരം സ്വീകരിച്ചു.പെന്‍സില്‍ ഡ്രോയിംഗില്‍ കോഴിക്കോട് ജില്ലയിലെ മുക്കം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ തീര്‍ഥ എസ് ചിത്രപ്രതിഭ പുരസ്‌കാരം ഏറ്റുവാങ്ങി.പ്രത്യേക ജൂറി പുരസ്‌കാരം ദര്‍ശന്‍ എസ് നമ്പ്യാര്‍ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സ്‌കൂള്‍,വൈഗ വി പാക്കം എച്ച് എസ് എസ് കാസര്‍ഗോഡ്, അനുജിത്ത് എം അഴീക്കോട് എച്ച് എസ് എസ് കണ്ണൂര്‍,അനന്യ പി അഴീക്കോട് എച്ച് എസ് എസ് കണ്ണൂര്‍, ആദിത്യന്‍ വി വി മമ്പറം എച്ച് എസ് എസ് കണ്ണൂര്‍, നിവേദ്യ അജേഷ് പിലിക്കോട് എച്ച് എസ് എസ് കാസര്‍ഗോഡ് എന്നീ വിദ്യാര്‍ത്ഥികള്‍ ഏറ്റുവാങ്ങി.സപര്യ വിവര്‍ത്തന സാഹിത്യ പുരസ്‌കാരം എം എ ഭാസ്‌കരന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി.കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവും പ്രശസ്തിപത്രവും ചിത്ര രേഖയും ക്യാഷ് അവാര്‍ഡും പരിസ്ഥിതി ബാഗും ചേര്‍ന്നതാണ് പുരസ്‌കാരം.ചടങ്ങില്‍ കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു.സുകുമാരന്‍ പെരിയച്ചൂര്‍ ആതിര സ്മൃതി ഭാഷണം നടത്തി.നവപുരം മതാതീത ദേവാലയം സ്ഥാപകന്‍ പ്രാപ്പൊയില്‍ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദി സാഹിത്യത്തില്‍ ഓണററി ഡോക്ടറേറ്റ് ലഭിച്ച സപര്യ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ: ആനന്ദകൃഷ്ണന്‍ എടച്ചേരിയെ പ്രകീര്‍ത്തിച്ച് പ്രേമചന്ദ്രന്‍ ചോമ്പാല ഉപഹാരം നല്‍കി ആദരിച്ചു.ഡിസൈനര്‍ ബൈജേഷ് നീലേശ്വരത്തെ അനുമോദിച്ചു.

ചടങ്ങില്‍ അനില്‍ പുളിക്കാല്‍, സുകുമാരന്‍ ആശീര്‍വാദ്, ശ്രീകുമാര്‍ കോറോം,ജയകൃഷ്ണന്‍ മാടമന, അജിത് പാട്യം,സാവിത്രി വെള്ളിക്കോത്ത്,മധു നമ്പ്യാര്‍ മാതമംഗലം,ദിലീപ് നായര്‍ കുണ്ടാര്‍, രാജാമണി കുഞ്ഞിമംഗലം, ഷൈല നാരായണന്‍,നിധിന എന്നിവര്‍ സംസാരിച്ചു.സപര്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ പട്ടേന സ്വാഗതവും മിംടെക് മാനേജര്‍ രാജി.കെ നന്ദിയും പറഞ്ഞു.ദേശീയ
ഗാനാലാപനത്തോടെ പരിപാടിപര്യവസാനിച്ചു.

error: Content is protected !!