കാപ്പ കേസ്: ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍; ഏഴാംമൈല്‍ കായലടുക്കത്തെ റംഷീദ് എന്ന കിച്ചുവിനെയാണ് അമ്പലത്തറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: കഞ്ചാവ് കടത്ത്, അടിപിടി, തട്ടി കൊണ്ടുപോകല്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ
കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഏഴാംമൈല്‍ കായലടുക്കത്തെ ഡോക്ടര്‍ അന്തുക്ക എന്ന് വിളിക്കുന്ന അബ്ദുല്‍ ഖാദറിന്റെ മകന്‍ റംഷീദ് എന്ന കിച്ചുവി (33)നെയാണ് അമ്പലത്തറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനും സംഘവും ചേര്‍ന്ന് പിടികൂടിയത്. കാപ്പ ചുമത്തിയ വിവരമറിഞ്ഞ് ഒളിവിലായിരുന്ന റംഷിദിനെ ഇന്നലെ രാത്രി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്.
ബംഗ്‌ളൂരു, മുംബൈ, നേപ്പാള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം നാട്ടിലെത്തിയ വിവരം ലഭിച്ച
പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

error: Content is protected !!