കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭയുടെയും മടിക്കൈ ഗ്രാമപഞ്ചായത്തിന്റെയും അതിര്‍ത്തികള്‍ പങ്കിടുന്ന ബല്ല ഗ്രാമത്തിന്റെ ജനകീയ മുന്നേറ്റത്തിനയി 46 വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടിലെ ബീഡി തൊഴിലാളികള്‍ മുന്‍കൈയെടുത്ത് രൂപീകൃതമായ ബല്ല അഴീക്കോടന്‍ ക്ലബ്ബിന്റെ 46- ാം വാര്‍ഷികാഘോഷവും രക്തസാക്ഷി അഴീക്കോടന്‍ രാഘവന്റെ അനുസ്മരണയോഗവും രണ്ടുദിവസങ്ങളിലായി വിവിധങ്ങളായ പരിപാടികളോട് നടന്നു.വാര്‍ഷിക ആഘോഷവും അനുസ്മരണ യോഗവും സിപിഐഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു.സാംസ്‌കാരിക പ്രഭാഷകന്‍ രവി എഴോംഅനുസ്മരണ പ്രഭാഷണം നടത്തി.ക്ലബ്ബ് പ്രസിഡന്റ് രാജു ബാട്ടടുക്കം അധ്യക്ഷനായി.വാര്‍ഡ് കൗണ്‍സിലര്‍ കെ വി സുശീല,വാര്‍ഡ് മെമ്പര്‍ കെ ബാലകൃഷ്ണന്‍,സിപിഐഎം ബല്ല ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എന്‍ ഗോപി, കെ വി രതീഷ്, ബ്രാഞ്ച് സെക്രട്ടറിമാരായ പി ജ്യോതി, എ വി പ്രദീപ്, സി ദിവാകരന്‍, എം മനോജ്, അഴീക്കോടന്‍ ഗ്രന്ഥാലയം സെക്രട്ടറി സുനീഷ് കക്കാട്ടി എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി സുജി അടമ്പില്‍ സ്വാഗതവും ജോയിന്‍ സെക്രട്ടറി കെ രാഹുല്‍ നന്ദിയും പറഞ്ഞു .പി എസ് സി പരീക്ഷയില്‍ റാങ്ക് നേടിയ ക്ലബ്ബ് അംഗം ഷീബീന്‍ബല്ല, എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 39 വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു. വാര്‍ഷികത്തിന്റെ ആദ്യ ദിവസത്തില്‍ ചിത്ര രചന,ക്വിസ് , മിഠായി പറക്കല്‍,കസേര കളി,ഇഷ്ടിക പിടുത്തം , കമ്പവലി തുടങ്ങിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക മത്സരങ്ങളും സമാപനത്തിന്റെ ഭാഗമായി കണ്ണൂര്‍ താവം ഗ്രാമ വേദിയുടെ വടക്കന്‍ പെരുമ എന്ന് നാട്ടറിവ്പാട്ട്നടന്നു.
