കാഞ്ഞങ്ങാട് : സൗത്ത് മുത്തപ്പനാര്‍ക്കാവിന് സമീപം ലോറി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് ലോറി പൂര്‍ണമായും തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് കരുതുന്നു. ഡ്രൈവറും ക്ലീനറും വലിയ പരിക്കൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
