മാവുങ്കാല്‍: കല്യാണ്‍ റോഡ് ശ്രീ മാരിയമ്മ ക്ഷേത്ര നവരാത്രി പൂജാ മഹോത്സവത്തോടനുബന്ധിച്ച് കുല കൊത്തല്‍ ചടങ്ങ് നടന്നു.ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ബാലന്‍ തേളപ്പുറത്ത്, സംഘാടക സമിതി ചെയര്‍മാന്‍ വി.ബി. സത്യനാഥ് വിനോദ് കുമാര്‍ , നാരായണന്‍, രാജീവന്‍ പൂജാരി, എസ് സുധീഷ്, സി.എച്ച്. അനില്‍, എം.വി.നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു. സെപ്റ്റംബര്‍ 30 ന് മാരിയമ്മ ഭജന സമിതിയുടെ ഭജന, കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഭജന സങ്കീര്‍ത്തനം, മഹാപൂജ, ഒക്ടോബര്‍ 1 ന് ഗുളിക രാജന്റെ പുറപ്പാട്, 2 ന് കോഴിക്കോട് മില്ലേനിയം സ്റ്റാര്‍ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും.
