സംസ്ഥാന സ്‌കൂള്‍ ഗെയിംസ്: തായ്‌ക്വോണ്‍ണ്ടോ മല്‍സരത്തില്‍ ചട്ടഞ്ചാല്‍ സ്‌കൂളിലെ ദക്ഷദേവനന്ദിന്‌ സ്വര്‍ണ്ണ മെഡല്‍

പൊയിനാച്ചി : സംസ്ഥാന സ്‌കൂള്‍ ഗെയിംസിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന സംസ്ഥാന തായ്‌ക്വോണ്‍ണ്ടോ മല്‍സരത്തില്‍
അണ്ടര്‍ 19 ആണ്‍കുട്ടികളുടെ 78 കിലോ വിഭാഗത്തില്‍ ചട്ടഞ്ചാല്‍ സ്‌കൂളിലെ ദക്ഷദേവനന്ദ് സ്വര്‍ണ്ണ മെഡല്‍ .
ജമ്മു കാശ്മീരില്‍ വച്ച് നടക്കുന്ന സ്‌കൂള്‍ ഗെയിംസില്‍ കേരളത്തിനുവേണ്ടി മത്സരിക്കും. കഴിഞ്ഞ 6 വര്‍ഷമായി പൊയിനാച്ചി തായ്‌ക്വോണ്‍ണ്ടോ അക്കാദമിയിലെ ആര്‍.പ്രിയേഷിന്റെ കീഴില്‍ തായ്‌ക്വോണ്‍ണ്ടോ പരിശീലിക്കുന്നു. കഴിഞ്ഞ വര്‍ഷവും ദേശിയതലത്തില്‍ മത്സരിച്ചിരുന്നു. ചട്ടഞ്ചാല്‍ സ്‌കൂളില്‍ 11ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. 10 തരത്തില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. പറമ്പ് കൈരളി നഗറിലെ ജയരാമന്‍-ശാലിനി ദമ്പതികളുടെ മകനാണ്. സച്ചിത്ത്ദേവ സഹോദരനാണ്.

error: Content is protected !!