കാഞ്ഞങ്ങാട് :ഭാരതത്തിന്റെ തനത് വൈദ്യശാസ്ത്രമായ ആയുര്‍വേദത്തെ ആധുനിക ലോകം പ്രതീക്ഷയോടെയാണ് കാണുന്നയെന്ന്
രാജ്മോഹന്‍ ഉണ്ണിത്താന് എം പി .പത്താം ദേശീയ ആയുര്‍വേദ ദിനം ജില്ലാതല പരിപാടി കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം. . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി.യോഗത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം. ഒ ഡോ. ഇന്ദു എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.നിഖില നാരായണന് സ്വാഗതവും സീനിയര്‍ സൂപ്രണ്ട് ഗിരീഷ്കുമാര്‍ എ.കെ നന്ദിയും പറഞ്ഞു.വിളംബര ഘോഷയാത്ര കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ വി സുജാത ടീച്ചര്‍ ഫ്ലാഗ് ഓഫ് ചെയ്തു.കോളജ് വിദ്യാര്‍ഥികളുടെ ഫ്ലാഷ് മോബ് സംഘടപ്പിച്ചു.ഡോ. രേഷ്മ എ.കെ, ഡോ.ബിന്ദു കെ, ഡോ. ഷാഹിദ് എം, ഡോ. റെനില്റാജ്,ഡോ. അജിത് നമ്പ്യാര്‍, ഷാനിഭ വി.കെ , ജിഷ ജോസഫ്, ആന്റണി ഓസ്റ്റിന്‍, ഡോ റഹ്മത്തുല്ല, ഡോ.സീമ ജി.കെ, ഡോ അജയ്കുമാര്‍ ടി. എസ് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് കേന്ദ്ര യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡോ പദ്മേഷ്പിള്ള, മെഡിക്കല്‍ ഓഫീസര്‍ ഡോ.അഞ്ചു രാമചന്ദ്രന് എന്നിവര്‍ ക്ലാസെടുത്തു. ആയുര്‍വേദ ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരുടെ കലാപരിപാടികളും നടന്നു.ആയുര്‍വേദ പ്രചരണാര്‍ഥം നടത്തിയ പോസ്റ്റര്‍ മത്സരത്തിന്റെയും റീല്‍സ് മല്സരത്തിന്റെയും സമ്മാനങ്ങള്‍ എം.പിവിതരണം ചെയ്തു.
