കാഞ്ഞങ്ങാട്: ഇന്നത്തെ ബിസിനസ് ലോകത്ത് വര്‍ദ്ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി കാഞ്ഞങ്ങാട് റോട്ടറി മീന്‍സ് ബിസ്സിനസ്സ് ആന്‍ഡ് ഫെല്ലോഷിപ് ഗ്രൂപ്പ് സെമിനാര്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്.പി സി.കെ. സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബിസിനസ്സ് ഇടപാടുകളിലും ഓണ്‍ലൈന്‍ ഇടപാടുകളിലും നടക്കുന്ന വഞ്ചനാപരമായ പ്രവൃത്തികളില്‍ നിന്ന് സംരംഭകരും വ്യാപാരികളും ജാഗ്രത പാലിക്കേണ്ടത് ഏറെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
സെമിനാറില്‍ ശ്രീനാഥ് പള്ളിയത്, ശിവകുമാര്‍ ഉദിനൂര്‍ എന്നിവര്‍ ബിസിനസ് രംഗത്ത് വ്യാപകമായി നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍, ഇമെയില്‍ ഫ്രോഡുകള്‍, ഡാറ്റാ ചോര്‍ത്തല്‍, ഓണ്‍ലൈന്‍ പേയ്മെന്റ് സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ആര് എം ബി എഫ് ചെയര്മാന് ശ്യാംകുമാര്‍ പുറവങ്കര അധ്യക്ഷനായി. ഡോ. രാജശ്രീ നായര്‍, എം.വി. മോഹന്‍ദാസ് മേനോന്, അക്ഷയ് കാമത്, രാജേഷ് കാമത് എന്നിവര്‍ സംസാരിച്ചു.
