മുന്നാട് പീപ്പിള്‍സ് കോളേജില്‍ സ്‌പോര്‍ട്ടിക്ക സ്‌പോര്‍ട്‌സ് ക്ലബ്ബ് രൂപീകരിച്ചു

മുന്നാട് : യുവാക്കളുടെ കായികക്ഷമത മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുന്നാട് പീപ്പിള്‍സ് കോ. ഓപറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സ്‌പോര്‍ട്ടിക്ക സ്‌പോര്‍ട്ട്‌സ് ക്ലബ് രൂപീകരിച്ചു ദേശീയ ബാസ്‌ക്കറ്റ് മ്പോള്‍ പരിശീലകനും ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസറുമായ സുധീപ് ബോസ് ഉദ്ഘടനം ചെയ്തു. എ വിജയന്‍ അധ്യക്ഷത വഹിച്ചു. കെ.വി.സജിത് അതിയാമ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി. എം ലതിക എം. വിനോദ് കുമാര്‍ , ടി ശ്രീലത, പി. ശ്രീജ, കെ. പ്രിഥിരാജ് ,ടി.വി. അജയന്‍ എന്നിവര്‍ സംസാരിച്ചു.
സുരേഷ് പയ്യങ്ങാനം സ്വാഗതവും കെ അനിരുദ്ധ് നന്ദിയും പറഞ്ഞു.

error: Content is protected !!