വാദ്യ കലാകാരന്മാരായ കലാകാര്യ പനയാല്‍ ചന്ദ്രശേഖരമാര്‍ക്കും ,പനയാല്‍ മോഹനമാരാര്‍ക്കും സുവര്‍ണ്ണമുദ്ര നല്‍കി ആദരിക്കും; ഫണ്ട് ഉദ്ഘാടനം നടത്തി

ബേക്കല്‍ : വടക്കേ മലബാറിലെ അതുല്ല്യ വാദ്യ കലാകാരന്മാരായ കലാകാര്യ പനയാല്‍ ചന്ദ്രശേഖരമാരാര്‍ക്കും ,പനയാല്‍ മോഹനമാരാര്‍ക്കും സുവര്‍ണ്ണമുദ്ര നല്‍കി ആദരിക്കും. പനയാല്‍ ക്ഷേത്ര സേവാമന്ദിരത്തില്‍ നവംബര്‍ 9 ന് ‘ചന്ദ്രമോഹനം’ എന്ന
പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി ഫണ്ട് ഉദ്ഘാടനം പെരിയ ഗോകുലം ഗോശാലയില്‍ നടന്നു. വിഷ്ണു ഹെബ്ബാറില്‍ നിന്ന് മുന്‍ എം എല്‍ എ കെ.കുഞ്ഞിരാമന്‍ ആദ്യ ഫണ്ട് ഏറ്റുവാങ്ങി . കൃഷ്ണന്‍ നായര്‍ മുഖ്യ അതിഥിയായി.
സംഘാടക സമിതി സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ ബാബു പനയാല്‍ അധ്യക്ഷതവഹിച്ചു. വിശിഷ്ട വ്യക്തികളെ മുന്‍ എം എല്‍ എ
കെ കുഞ്ഞിരാമന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സുരേഷ് അരവത്ത്, വേണു പനയാല്‍ , രാജേഷ്, ജയേഷ് കുട്ടമത്ത് എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ മണികണ്ഠന്‍ ഉപ്പിലിക്കൈ സ്വാഗതവും രഘു പനയാല്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!