സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : സഹകരണ ചട്ടത്തിലെ ഭേദഗതി പ്രകാരം പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങള്‍ക്കുള്ള നിര്‍ബന്ധിത പരിശീലന പരിപാടി ഐ സി എം പറശിനിക്കടവിന്റെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 22,23,24 തീയതികളിലായി നടക്കുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സഹകരണസംഘം രജിസ്ട്രാര്‍ പി ലോഹിതാക്ഷന്‍ നിര്‍വഹിച്ചു. ഹോസ്ദുര്‍ഗ് ബാങ്ക് പ്രസിഡണ്ട് പ്രവീണ്‍ തോയമ്മല്‍ അധ്യക്ഷത വഹിച്ചു. ഐസിഎം ഫാക്കള്‍ട്ടി മെമ്പര്‍ വിനോദ് കുമാര്‍ സി വി സ്വാഗതവും ബാങ്ക് ഡയറക്ടര്‍ എന്‍ കെ രത്‌നാകരന്‍ നന്ദിയും പറഞ്ഞു. വിവിധ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും 85 ഓളം പ്രതിനിധികള്‍ പങ്കെടുത്തു.

error: Content is protected !!