കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ 350 വയോജനങ്ങള്‍ക്ക് കട്ടില് വിതരണം ചെയ്തു . ചെയര്‍പേഴ്സണ്‍ കെ.വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തുവികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ ലത അധ്യക്ഷത വഹി ച്ചു. വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. അനീശന്‍ കെ പ്രഭാവതി കെ വി സരസ്വതി . കൗണ്‍സിലര്‍ന്മാരായ കെ കെ ബാബു സെവന്‍സ്റ്റാര്‍ അബ്ദുല്‍ റഹ്മാന് മായാകുമാരി കെ.വി എന്നിവര്‍ സംസാരിച്ചു.ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഷൈന നന്ദിയും കൗണ്‍സിലര്‍ ശോഭന സ്വാഗതവും പറഞ്ഞു.
