അമ്പലത്തറ: കാഞ്ഞങ്ങാട് ലൈഫ് ഓഡിയോളജി ആന്‍ഡ് സ്പീച് തെറാപ്പി സെന്ററിന്റെ സഹകരണത്തോടുകൂടി അമ്പലത്തറ സ്‌നേഹവീട്ടില്‍ സൗജന്യ കേള്‍വി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ലൈഫ് ഓഡിയോളജി ആന്‍ഡ് സ്പീച് തെറാപ്പി സെന്റര്‍ മേധാവി ഗലീഷ് അല്ലക്കോട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ അടക്കം 34 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. മുനീസ അമ്പലത്തറ അധ്യക്ഷയായി. സ്പീച്ച് തെറാപ്പിസ്റ്റ് ലസിത ഗലീഷ് , രതീഷ് അമ്പലത്തറ എന്നിവര്‍ സംസാരിച്ചു.കാലടി സംസ്‌കൃത സര്‍വകലാശാല പയ്യന്നൂര്‍ സെന്റര്‍ ബി എസ് ഡബ്ല്യൂ വിദ്യാര്‍ഥിനി കൃഷ്ണപ്രഭ സ്വാഗതവും ആദിത്യ നന്ദിയും പറഞ്ഞു.
