ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രം നവരാത്രി പൂജ മഹോത്സവത്തിന് തുടക്കമായി; ഭക്തര്‍ക്ക് അന്നമൂട്ടാന്‍ അഗ്രശാലയില്‍ ദീപം തെളിഞ്ഞു 

കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രം നവരാത്രി പൂജ മഹോത്സവത്തിന് ഭാഗമായിക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കുള്ള അന്നദാനംപ്രസാദം ഒരുക്കാന്‍ അഗ്രശാലയില്‍ ദീപം തെളിയിച്ച ഭക്തിയുടെ അന്തരീക്ഷത്തില്‍ നടന്നു. ക്ഷേത്ര ശ്രീകോവില്‍ നിന്നും
തെളിച്ച ദീപം ക്ഷേത്രമേല്‍ശാന്തി പുതുമന സുബ്രഹ്‌മണ്യന്‍ നമ്പൂതിരി അടുപ്പുകളില്‍ പകര്‍ന്നു.കാഞ്ഞങ്ങാട് ഡിവൈഎസ്പി . സി കെ സുനില്‍കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.പ്രവാസി വ്യവസായി ശിവപ്രസാദ് രാമഗിരി, സിനിമാ സംവിധായകന്‍ ഹെന്ന ഹെഗ്‌ഡെ,
സിനിമാതാരം അര്‍ജുന്‍ വിജയ്, എച്ച് ഗുരുത്ത് പൈ, ഐശ്വര്യ കുമാരന്‍എന്നിവര്‍ മുഖ്യാതിഥികളായി. 11 ദിവസങ്ങളില്‍ ആയി നടക്കുന്ന ഉത്സവത്തിന് പത്തായിരം മുതല്‍ പതിനഞ്ചായിരം വരെ ഭക്തജനങ്ങള്‍ക്കാണ് ദിനം അന്ന പ്രസാദ് ഒരുക്കുന്നത്. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.ഗണേഷ്,ജനറല്‍ സെക്രട്ടറി എച്ച്.എന്‍.രാജേഷ്, സേവാസമിതി പ്രസിഡന്റ് കെ രാജേഷ് പ്രസാദ്, ജനറല്‍ സെക്രട്ടറി എച്ച് രാജേഷ്, ഭക്ഷണം കമ്മറ്റി ചെയര്‍മാന്‍ പ്രശാന്ത് കുമാര്‍, വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍ മരായ എച്ച് ബാബു, കെ ഹരീഷ് ഹെഗ്‌ഡെ, കെ. ഉദയന്‍, കെ. അജയന്‍,ക്ഷേത്ര ഭാരവാഹികള്‍, മാതൃസമിതി ഭാരവാഹികള്‍, ആഘോഷ കമ്മിറ്റി ഭാരവാഹികള്‍, സേവാസമിതി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം  വഹിച്ചു.

കുലകൊത്തല്‍ ചടങ്ങ്  ഇന്ന്

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ നവരാത്രി പൂജാ മഹോത്സവത്തിന് തുടക്കമായി. എല്ലാദിവസവും രാവിലെ 5.30ന് നട തുറക്കല്‍, 7ന് മഹാഗണപതിഹോമം, 9ന് ദേവീഭാഗവത പാരായണം, ഉച്ചക്ക് ഭജന, 12ന് ഉച്ചപ്പൂജ, 12.30 – 2.30 വരെ അന്നപ്രസാദ വിതരണം. 1.30 ന് നടയടക്കല്‍,വൈകീട്ട് 5ന് നട തുറക്കല്‍, 6.30ന് ദീപാരാധന, വിശേഷ അലങ്കാരപൂജ 10ന് രാത്രിപൂജ. ഇന്ന് വൈകീട്ട് 5.30ന് കുലകൊത്തല്‍ ചടങ്ങ് .6.15 ന് ധ്വജാരോഹണം. 7.15ന് തായമ്പക. 7.30 ഭക്തിഗാനസുധ. 23 ന് വൈകീട്ട് 7ന് തിരുവാതിര, 7.30 ന് മോഹിയാട്ടം.രാത്രി 8 ന് നൃത്തനൃത്യങ്ങള്‍. 24, 25 തീയ്യതികളില്‍ വൈകീട്ട് 7ന് തിരുവാതിര. 7. 30 ന് നൃത്തനൃത്യങ്ങള്‍. 26ന് വൈകിട്ട് 6.30 ന് ഭക്തിഗാനമേള, 7. 30 ന് നൃത്തനൃത്യങ്ങള്‍. 27 ന് വൈകീട്ട് 7ന് തിരുവാതിര. 7.15 ന് നൃത്ത സന്ധ്യ. 8 ന് നൃത്തനൃത്യങ്ങള്‍. 28 രാവിലെ 10ന് എല്‍ പി , യു പി , ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി കുട്ടിങ്ങള്‍ക്കായി ജില്ലാതല ചിത്രരചന മത്സരം.വൈകിട്ട് 6 30ന് സംഗീത കച്ചേരി,
8 15 ന് നൃത്തനൃത്യങ്ങള്‍. 29 ന് ഉച്ചക്ക് ഒരുമണിക്ക് ഭക്തിഗാനസുധ. 6.4 ന് കഥക് നൃത്താ വിഷ്‌കാരം. 7ന് നൃത്തസന്ധ്യ, 8 ന്
നൃത്തനൃത്യങ്ങള്‍. 30 വൈകിട്ട് 5 .30ന് സര്‍വ്വൈശ്വര്യ വിളക്ക് പൂജ, 5 ന് ഗ്രന്ഥം വൈപ്പ്, 7ന് കുച്ചുപ്പുടി നൃത്തസന്ധ്യ, 7. 30ന് മോഹിനിയാട്ടം, 8 ന് നൃത്തനൃത്യങ്ങള്‍. ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒരുമണിക്ക് ഭക്തിഗാനമേള, 5ന് ഭജന, 6.40 തിരുവാതിര, 7ന് ശാസ്ത്രീയ നൃത്തങ്ങള്‍,
8 ന് നൃത്തനൃത്യങ്ങള്‍. 2 ന് രാവിലെ 8 .30ന് വിദ്യാരംഭം. ഉച്ചയ്ക്ക് ഒരുമണിക്ക് ഭക്തിഗാനമേള, 6.40 ന് കരിമരുന്ന് പ്രയോഗം, ‘തിരുവാതിര, 7.15ന് നൃത്താവിഷ്‌കാരം 8 .30 ന് നൃത്തനൃത്യങ്ങള്‍, രാത്രി 11ന് ദേവീദര്‍ശനം

 

error: Content is protected !!