കാഞ്ഞങ്ങാട് : കാണാതായ എഴുപതുകാരന്‍ ചാലില്‍ വീണ് മരിച്ച നിലയില്‍. ചേറ്റുകുണ്ട് താമസിക്കുന്ന കെ. നാരായണന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. രാത്രി ഏറെ വൈകിട്ടും കാണാതിരുന്ന വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ഇന്ന് രാവിലെയാണ് വീട്ടിന് സമീപത്തായിയുള്ള ചാലില്‍ വീണു മരിച്ചനിലയില്‍ കണ്ടത്.
ബേക്കല്‍ പോലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഭാര്യ: രമ. മക്കള്‍: മനോജ് (ചുമട്ടുതൊഴിലാളി ഹോസ്ദുര്‍ഗ് ), രാജേഷ്, സുജിത. മരുമക്കള്‍: രജി, അശോകന്‍.സഹോദരി:അനിത.
