നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പി ഐ ടി , എന്‍ഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റില്‍; ഞാണിക്കടവ് മയ്യത്ത് റോഡ് സ്വദേശി കെ.അര്‍ഷാദ്  ആണ് അറസ്റ്റിലായത്

 കാഞ്ഞങ്ങാട്: നിരവധി മയക്കുമരുന്ന് കേസ്സുകളിലെ പ്രതിയായ കാഞ്ഞങ്ങാട് ഞാണിക്കടവ് മയ്യത്ത് റോഡ് സ്വദേശി
കെ.അര്‍ഷാദ്  (33)നെ  ഹോസ്ദുര്‍ഗ് പോലീസ് പി ഐ ടി ,എന്‍ഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. ഹോസ്ദുര്‍ഗ്,  ബേക്കല്‍, ചന്തേര, പയ്യന്നൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി ആറ് മയക്കുമരുന്ന് കേസ്സുകള്‍  ഉള്‍പ്പെടെ പത്തോളം കേസ്സുകളില്‍ അര്‍ഷാദ് പ്രതിയാണ്.
 തുടര്‍ച്ചയായി ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ചുമത്തുന്ന പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫ്ഫിക്ക് എന്‍ ഡി പി എസ് (പി ഐ ടി എന്‍ ഡി പി എസ്) നിയമപ്രകാരം ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ രണ്ടാമത്തെയും കാസര്‍കോട് ജില്ലയിലെ ഏഴാമത്തെയും അറസ്സ് ആണിത്. കാഞ്ഞങ്ങാട് ഡി വൈ എസ് പി സി കെ സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുപ്രസാദ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ എം പ്രകാശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ സനീഷ് കുമാര്‍, വി ശ്രീജേഷ്, സിവില്‍ പോലീസ് ഓഫീസര്‍ രമിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
error: Content is protected !!