പുതിയ കാലത്ത് മാധ്യമ പ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞത്: ബേബി ബാലകൃഷ്ണന്‍

ചെറുവത്തൂര്‍: ആധുനിക കാലത്ത് മാദ്ധ്യമ പ്രവര്‍ത്തനം. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ചെറുവത്തൂര്‍ പ്രസ് ഫോറം സംഘടിപ്പിച്ച പ്രകാശന്‍ കുട്ടമ്മത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സത്യസന്ധമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ജാഗ്രത പാലിക്കേണ്ടുന്ന സമയമാണിത്. ശരിയേത് തെറ്റേത് എന്ന് മനസിലാക്കി ആധികാരികത ഉറപ്പു വരുത്തി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കണം. അല്ലെങ്കില്‍ എല്ലാവരും ബുദ്ധിമുട്ടും. വികനോന്മുഖമായ വാര്‍ത്തകള്‍ നന്നായി ചെയ്ത് നാടിനൊപ്പം നില്‍ക്കുന്നവരാണ് ഇവിടത്തെ പത്രപ്രവര്‍ത്തകര്‍. ജനപ്രതിനിധികളായ ഞങ്ങള്‍ക്ക് ഏറെ സഹായകരമാകാന്‍ ഇത് സഹായിക്കുന്നുണ്ട്. വാര്‍ത്തകള്‍ നല്‍കുക മാത്രമല്ല അതിന്റെ പ്രയോജനം ഈ സമൂഹത്തിന് ലഭ്യമാക്കാനും പുതിയ തലമുറയിലെ മാദ്ധ്യമ പ്രവര്‍ത്തകര്‍ തയ്യാറാകുന്നത് ആശാവഹമാണെന്നും ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.പ്രസ് ഫോറം പ്രസിഡന്റ് ടി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫ കെ പി ജയരാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള മുഖ്യാതിഥിയായി. 45 വര്‍ഷമായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമായ കെ.വി.കുഞ്ഞികൃഷ്ണന്‍, സംസ്ഥാന കുടുംബശ്രീ അവാര്‍ഡ് നേടിയ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ ദിലീപ് എന്നിവരെ ആദരിച്ചു. ബാലചന്ദ്രന്‍ എരവില്‍ പരിചയപ്പെടുത്തി. ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ് വി. കൃഷ്ണന്‍ മാസ്റ്റര്‍, ലയണ്‍സ് ക്ലബ് പ്രസിഡന്റ് എന്‍. രാജീവന്‍ മാസ്റ്റര്‍, സിനെറ്റ് ചാനല്‍ എം ഡി സുകേഷ് കുമാര്‍, കുട്ടമ്മത്ത് യങ്മെന്‍സ് ക്ലബ് പ്രസിഡന്റ് ജി. ജയപ്രകാശ്,
കെ.വി കുഞ്ഞികൃഷ്ണന്‍, ശ്രീജ ദിലീപ് എന്നിവര്‍ സംസാരിച്ചു. പ്രസ് ഫോറം സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ സ്വാഗതവും ട്രഷറര്‍ സുധീരന്‍ മയ്യിച്ച നന്ദിയും പറഞ്ഞു.

error: Content is protected !!