ശാസ്‌ത്രോത്സവം ഫണ്ട് സമാഹരണം ആരംഭിച്ചു

പള്ളിക്കര: ജി എച്ച് എസ് എസ് പള്ളിക്കരയില്‍ ഒക്ടോബര്‍ 13,14 തീയതികളില്‍ നടക്കുന്ന ബേക്കല്‍ ഉപജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ആദ്യ ഫണ്ട് മുഹമ്മദ് ഇഖ്ബാല്‍ ജനറല്‍ കമ്മിറ്റി കണ്‍വീനറും പ്രിന്‍സിപ്പലുമായ ടി എം ഷേണുകയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം ബി ഷാനവാസ് അധ്യക്ഷനായി. ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഹക്കീം കുന്നില്‍, ഹെഡ്മാസ്റ്റര്‍ കെ വി സുരേഷ്, അംഗങ്ങളായ റഷീദ് ഹാജി കല്ലിങ്കാല്‍, മാഹീന്‍ പൂച്ചക്കാട്, മുനീര്‍ പള്ളിപ്പുഴ,പി എം എ റഹ്‌മാന്‍, ഷാഫി കല്ലിങ്കാല്‍, മഹേഷ്, സുമീറ, നൗഷാദ് പൂച്ചക്കാട് എന്നിവര്‍സംസാരിച്ചു.

error: Content is protected !!