കരിവെള്ളൂര്‍ : പാലക്കുന്നില്‍ നിടുവപ്പുറം റോഡിലെ പഴയ കാലനെയ്ത്തു തൊഴിലാളിയും പൂരക്കളി കലാകാരനുമായിരുന്ന കാരിച്ചീരെ ദാമോദരന്‍ (80) അന്തരിച്ചു. വട്ടക്കുളത്ത് അപ്പുവിന്റെയും കാരിച്ചീരെ ചിരുതയുടെയും മകനാണ്.
ഭാര്യ: പുതിയ പുരയില്‍ നാരായണി മക്കള്‍ : ശകുന്തള (കുണിയന്‍),അജയന്‍ പി.പി ( എ എസ്. ഐ ,എസ് പി ഓഫീസ് ,കാസര്‍കോട് ), പരേതയായ ഗീത. മരുമക്കള്‍ :രമേശന്‍ (കുണിയന്‍ , കെ എസ് ഇ ബി വെള്ളൂര്‍), വിലീന (മടക്കര ചെറുവത്തൂര്‍), അമ്പുകുഞ്ഞി (ലോട്ടറി ഏജന്റ്, മാണിയാട്ട്). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ കെ (ചീറ്റ),പരേതരായപാറു, ലക്ഷ്മി.
