കാഞ്ഞങ്ങാട് : സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന് ഹോസ്ദുര്‍ഗ് റൈഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട മീലാദ് ക്യാമ്പയിന് സമാപനം കുറിച്ചു. മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്മാന് കുഞ്ഞഹമ്മദ് ഹാജി പാലക്കി ഉദ്ഘടനം ചെയ്തു.പ്രസിഡന്റ് എ കെ മുഹമ്മദ് കൂളിയങ്കാലിന്റെ അധ്യക്ഷനായി. ഉസ്താദ് ആസിഫ് ദാരിമി ബദിയടുക്ക റബീഹ് പ്രഭാഷണം നടത്തി.കെ എച്ച് ശംസുദ്ധീന്‍ കല്ലൂരാവി വിശിഷ്ട അതിഥിയായി സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് മാസ്റ്റര്‍ ബെളിഞ്ചം, അബ്ദുസ്സമദ് ഹാജി നെടുങ്കണ്ട, അബ്ദു റഹ്മാന് ഹാജി പള്ളിക്കര, സഈദ് അസ്അദി പുഞ്ചാവി, സയ്യിദ് യാസിര്‍ ഹുസൈന് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.ശിഹാബ് മാസ്റ്റര്‍ അരയി സ്വാഗതവും റഷീദ് തോയമ്മല്‍ നന്ദിയും പറഞ്ഞു. റൈഞ്ച് മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹികള്‍,ജം-ഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍, മഹല്ല് ഖത്തീബ്, സ്വദ്ര്‍ ഉസ്താദ് മാര്‍, മുഅല്ലിമീങ്ങള്‍,മദ്രസ മാനേജ്മെന്റ് ഭാരവാഹികള്‍, പ്രവര്‍ത്തകസമിതി അംഗങ്ങള്‍ എന്നിവര്‍സംബന്ധിച്ചു
