കാഞ്ഞങ്ങാട്:നഗരത്തിലെ പുരാതന മുസ്‌ളിം പള്ളിയായ കോട്ടച്ചേരി ബദരിയ മസ്ജിദിനായി പുതിയ ഔഫീസും സ്ത്രീകള്‍ക്ക് നിസ്‌കരിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുള്ള സംവിധാനത്തിന്റെ ഉല്‍ഘാടനം ഖത്തീബ് അബ്ദുള്‍ റഹിമാന്‍ അഷറഫിയും മസ്ജിദ് ഓഫീസ് ഉല്‍ഘാടനം കമ്മിറ്റി പ്രസിഡണ്ട് പി.എം.ഹസ്സന്‍ ഹാജിയും നിര്‍വ്വഹിച്ചു.
ജനറല്‍ സെക്രട്ടറി അബ്ദുള്‍ റഷീദ് ഹാജി സ്വാഗതം പറഞ്ഞു.ട്രഷറര്‍ തവക്കല്‍ അബ്ദുള്‍ ഖാദര്‍ ഹാജി,വൈസ് പ്രസിഡണ്ട് ഹമീദ് മദനി, സെക്രട്ടറിമാരായ എം.സുലൈമാന്‍, ഷെറീഖ് കമ്മാടം,സലാം കേരള,ജലീല്‍ ക്വാളിറ്റി,ഖയും പൂക്കുഞ്ഞ്,ഭരണ സമിതി അംഗങ്ങളായ സി.യൂസഫ് ഹാജി,ടി.മുഹമ്മദ് അസ്ലാം, സി.കെ.ഹാരിസ്,എം.പി. ഹാഷിം,ഷംസുദ്ദീന്‍, കെ.ഖയൂം മൗലവി,സി.എച്ച്.സുലൈമാന്‍,ഷംസീര്‍,എലൈറ്റ് മുഹമ്മദ് കുഞ്ഞി,സി.മുഹമ്മദ് കുഞ്ഞി,ഷറഫുദ്ദീന്‍ ചിത്താരി,തുടങ്ങിയവര്‍ സംസാരിച്ചു. നഗരത്തിലെത്തുന്ന വിശ്വാസികളായ സ്ത്രീകള്‍ക്ക് ഏറെ സൗകര്യപ്രദമായ സൗകര്യപ്രദമായ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
