പറക്കളായി – വലിയടുക്കം റോഡ് ടാര്‍ ചെയ്യണം: ജനകീയ കൂട്ടായ്മ

പറക്കളായി : കഴിഞ്ഞ ബഡ്ജറ്റില്‍ ഇരിയ – പറക്കളായി റോഡിന് കിഫ്ബി പദ്ധതിയിലൂടെ അനുവദിച്ച ഒരു കോടി രൂപ പ്രസ്തുത റോഡില്‍ ഇതുവരേയും ടാറിങ്ങ് ചെയ്യാത്ത വലിയടുക്കം മുതല്‍ പറക്കളായി വരെയുള്ള 800 മീറ്റര്‍ ഭാഗം ടാര്‍ ചെയ്യാന്‍ ഉപയോഗപ്പെടുത്തണമെന്ന് ബി ജെ പി 59-ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.

പറക്കളായില്‍ നിന്ന് മലയോര മേഖലയിലേക്ക് എളുപ്പത്തിലെത്താവുന്ന ഈ റോഡ് മുഴുവന്‍ ടാര്‍ ചെയ്തു ഗതാഗത യോഗ്യമാക്കിയാല്‍ ഒരു പാട് ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമാകും. വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തേക്ക് ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് നിലവില്‍ ഒരു പാട് ദൂരം സഞ്ചരിക്കുന്ന അവസ്ഥയാണ്. ദൂരം കുറയ്ക്കുന്ന ഈ റോഡ് പണി പൂര്‍ത്തിയാക്കാതെ . ഫണ്ട് വകമാറ്റാന്‍ പരാശ്രമിക്കുന്ന തത്പര കക്ഷികളുടെ നീക്കത്തില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിലവില്‍ ഗതാഗതത്തിന് യോഗ്യമല്ലാത്ത വലിയടുക്കം ഭാഗത്ത് ഒരു പാട് പിന്നോക വിഭാഗങ്ങള്‍ താമസിക്കുന്ന രണ്ട് കോളനികള്‍ നിലവിലുണ്ട്. കോളനികളിലെ പാവപ്പെട്ട ജനവിഭാഗത്തിന് ആശുപത്രി തുടങ്ങിയ അടിസ്ഥാന ആവശ്യത്തിന് കൂടി വാഹനം വരാത്ത സാഹചര്യമാണ് നിലവില്‍ . അധികൃതര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ശ്രദ്ധ ചെലുത്തി ഇരിയ – പറക്ലായി റോഡ് പൂര്‍ണ്ണമായി ടാര്‍ ചെയ്ത ഗതാഗത യോഗ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗം അശോക മേലത്ത്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രേമരാജ് കാലിക്കടവ് , വെള്ളരിക്കുണ്ട് മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പറക്കളായി, കര്‍ഷക മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ സുകുമാരന്‍ കാലിക്കടവ്, മണ്ഡലം വൈസ് പ്രസിഡന്റ് വിജയന്‍ മുളവന്നൂര്‍, ബിഎംഎസ് മേഖല സെക്രട്ടറി തമ്പാന്‍ പറക്കളായി, ജഗദീഷ് വലിയിടുക്കം, അനീഷ് അടുക്കത്ത് വയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!