ബേക്കല്‍ ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം: ഒരുക്കങ്ങള്‍ ആരംഭിച്ചു

ബേക്കല്‍ : ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 1 വരെ ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ബേക്കല്‍ ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഫണ്ട് സ്വരൂപിക്കുന്നതിനായി പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍
വാര്‍ഡ്തല യോഗങ്ങള്‍ ചേര്‍ന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. സ്‌കൂളില്‍ ചേര്‍ന്ന മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി യോഗത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പ്രഭാകരന്‍ വി, ജനറല്‍ കണ്‍വീനര്‍ അരവിന്ദ. കെ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ലളിത കെ, കെ ജി അച്യുതന്‍ എന്നിവര്‍ കലോത്സവം വിജയിപ്പിക്കുന്നതിനുള്ള രൂപരേഖ അവതരിപ്പിച്ചു. ചെയര്‍മാന്‍ രാജന്‍ ടി അധ്യക്ഷത വഹിച്ചു. സി കെ വേണു, വിപിന്‍ലാല്‍, ഹാരിസ് അങ്കക്കളരി, മഹേഷ് തിരുവക്കോളി, ഷെയ്ക്ക് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ.വി.സുനില്‍ കുമാര്‍ സ്വാഗതവും ഊര്‍മ്മിള കലേഷ് നന്ദിയും പറഞ്ഞു.

error: Content is protected !!