കാഞ്ഞങ്ങാട് : മുന്‍ പ്രവാസി തീവണ്ടി തട്ടി മരിച്ച നിലയില്‍. അരയി മണക്കാട് പാഞ്ഞാലിലെ എം സന്തോഷ് (47) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 മണിയോടെ കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തിന് സമീപത്തെ റെയില്‍ പാളത്തിലാണ് ട്രെയിന്‍ തട്ടി മരിച്ചത്. പാളത്തിന്റെ മധ്യഭാഗത്ത് ആയി വീണതോടെ തിരുവനന്തപുരത്ത് പോവുകയായിരുന്നു മാവേലി എക്സ്പ്രസ് കുശാല്‍നഗറില്‍ അര മണിക്കൂറോളം പിടിച്ചിട്ടു. പിന്നാലെ വന്ന ബാവനഗര്‍ തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് കാഞ്ഞങ്ങാട്ട് സ്റേറാപ്പ് ഇല്ലാഞ്ഞിട്ടും ഇവിടെ നിര്‍ത്തിയിടേണ്ടി വന്നു. ഇതോടെ കുശാല്‍ നഗര്‍ റെയില്‍ വേ ഗേറ്റ് അടഞ്ഞു കിടന്നു. അര മണിക്കൂര്‍ തീരദേശ റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. ഹോസ്ദുര്‍ഗ് പോലീസും ഫയര്‍ ഫോഴ്സും എത്തിയാണ് ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സില്‍ മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റിയത്. ജാനകിയാണ് സന്തോഷിന്റെ മാതാവ്. പിതാവ് പരേതനായ അമ്പാടി .സഹോദരങ്ങള്‍:ബാബു,ചന്ദ്രന്.
മുന്‍ പ്രവാസി ട്രെയിന്‍ തട്ടി മരിച്ചു; അരയി മണക്കാട് പാഞ്ഞാലിലെ എം സന്തോഷ് ആണ് മരിച്ചത്
