പ്രധാനമന്ത്രിയുടെ എസ് പി ജി അംഗമായ ചിറ്റാരിക്കാല്‍ സ്വദേശി രാജസ്ഥാനില്‍ വാഹനാപകടത്തില്‍ മരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം (എസ് പി ജി ) ചിറ്റാരിക്കാല്‍ മണ്ഡപം സ്വദേശി രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.തലച്ചിറ മാണിക്കുട്ടി – ഗ്രേസി കുട്ടി ദമ്പതികളുടെ മകന്‍ ഷിന്‍സ് മോന്‍ തലച്ചിറ (45) ആണ് മരിച്ചത്.  ജോലി സ്ഥലത്തു നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ഷിന്‍സ് മോന്‍  23 വര്‍ഷമായി എസ്പിജിയില്‍ സേവനമനുഷ്ഠി ക്കുകയാണ്. ഭാര്യ: ജെസ്മി (നേഴ്സ് ഉദയഗിരി ). മക്കള്‍ : ഫിയോണ, ഫെബിന്‍. മൃതദേഹം വെള്ളിയാഴ്ച  നാട്ടിലെത്തിക്കും.

*

 

error: Content is protected !!