കാഞ്ഞങ്ങാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റിന്റെ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട വ്യാപാര ഭവന്റെ കൊടിമരം പിഴുതെടുത്ത് പതാകയും സൈന്‍ബോര്‍ഡും നശിപ്പിച്ചു. ശനിയാഴ്ചയാണ് വ്യാപാര ഭവന്‍ ഉദ്ഘാടനം ചെയ്തത്. സാമൂഹ്യ ദ്രോഹികളുടെ ഹീനപ്രവൃത്തിയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് സൗത്ത് എക്സിക്യൂട്ടീവ് യോഗം പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം അധികൃതരോട് അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ പ്രസിഡണ്ട് എന്‍.പി.അഷറഫ് അധ്യക്ഷത വഹിച്ചു. ടി.വി.ദിനേശന്‍, കെ.വി.ശശികുമാര്‍ ,ജയകൃഷ്ണന്‍ വി, സുരേഷ്.എം, അബ്ദുള്‍ നാസര്‍, അരുണ്‍ കുമാര്‍, സജി ആന്റണി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി കെ.ജി.പ്രഭാകരന്‍ സ്വാഗതവും, ട്രഷറര്‍ പി.കെ.രവീന്ദ്രന്‍ നന്ദിയുംപറഞ്ഞു.
