നീലേശ്വരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് തൊഴിലാളികളെ ദ്രോഹിക്കുന്ന കേന്ദ്ര സമീപനം തിരുത്തണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നീലേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ചാത്തമത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് സൂസ്സന്‍ കോടി ഉല്‍ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ഇ ചന്ദ്രമതി അധ്യക്ഷയായി . പി.സി. സുബൈദ,പി. ബേബി ബാലകൃഷ്ണന്‍, സുനു ഗംഗാധരന്‍, ദേവി രവീന്ദ്രന്‍, രുഗ്മിണി,എ. വിധുബാല, പത്മിനി,കെ.സുജാത,എസ്. പ്രീത,ഷൈ ജമ്മ ബെന്നി, സരിത, വി.ഗൗരി,ഏ.വി.ശ്രീജ,പി. സാവിത്രി എന്നിവര്‍ സംസാരിച്ചു. ടി.വി. ശാന്ത സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ഇ. ചന്ദ്രമതി (പ്രസിഡണ്ട്), പി. അംബിക, കെ.അനിത (വൈസ് പ്രസിഡണ്ടുമാര്‍).കെ.സുജാത (സെക്രട്ടറി), ടി.പി. ലത, ഏ.വി.ശ്രീജ (ജോയിന്റ് സെക്രട്ടറിമാര്‍), പി.സാവിത്രി (ട്രഷറര്‍).
