കാഞ്ഞങ്ങാട്:പൊതു നന്മാ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സംസ്ഥാനത്തെ തന്നെ ലയണ്‍സ് ക്ലബ്ബുകളില്‍ ഒന്നായ കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് സ്നേഹവും, സൗഹൃദവും, ചേര്‍ത്തു നിര്‍ത്തി വിപുലമായ പരിപാടികളുടെ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. ക്ലബ്ബ് അംഗങ്ങളും,കുടുംബാംഗങ്ങളും,പ്രദേശവാസികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.തിരുവാതിര,സിനിമാറ്റിക് ഡാന്‍സ്,ക്ലാസിക്കല്‍ ഡാന്‍സ്,സംഘഗാനം, ഗാനാലാപനം,ആദരിക്കല്‍,സമ്മാനവിതരണം, തുടങ്ങിയ വിവിധ പരിപാടികള്‍ സംഗമത്തിന്റെ ഭാഗമായി നടന്നു.ലയണ്‍സ് സില്‍വര്‍ ജൂബിലി ഹാളില്‍ നടന്ന സംഗമം ഡിസ്റ്റിക് ഫസ്റ്റ് ഗവര്‍ണര്‍ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു.പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ മണികണ്ഠന് മേലത്ത് മുഖ്യാതിഥിയായി.കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് പ്രസിഡന്റ് കണ്ണന് പാര്‍ത്ഥസാരഥി അധ്യക്ഷനായി.മുന്‍ ഡിസ്റ്റിക് ഗവര്‍ണര്‍ കെ ശ്രീനിവാസഷേണായി,പ്രിന്‍സിപ്പല്‍ ഡിസ്റ്റിക് അഡ്വാന്സര് കെ ഗോപി,മുന്‍ പ്രസിഡന്റ് ശ്യാം പ്രസാദ്,റീജണല്‍ ചെയര്മാന് പി പി കുഞ്ഞികൃഷ്ണന് നായര്‍,സോണ്‍ ചെയര്മാന് വി സജിത്ത് എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി മധു മഠത്തില്‍ സ്വാഗതവും ട്രഷറര്‍ രാജേഷ് കൃഷ്ണ നന്ദിയും പറഞ്ഞു.
