സംക്രാന്തി സമാദരത്തില്‍ സഹോദരങ്ങളെ ആദരിച്ച് അടിയാര്‍ കാവ്

മാവുങ്കാല്‍: പുതിയകണ്ടം അടിയാര്‍ കാവ് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് എല്ലാ സംക്രമദിനങ്ങളിലും പൗരപ്രമുഖരെ തിരുസന്നിധിയില്‍ വെച്ച് ആദരിക്കുന്ന സംക്രാന്തി സമാദരം പരിപാടിയില്‍ സഹോദരങ്ങളെ ആദരിച്ചു. കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും റജിസ്ട്രാര്‍ ആയി വിരമിച്ച ഡോ. എം മുരളീധരന്‍ നമ്പ്യാര്‍ പ്രമുഖ വ്യവസായപ്രമുഖനായ ഡോ. മണികണ്ഠന്‍ മേലത്ത് എന്നിവരെ ആദരി ച്ചത്. കളിയാട്ടസമിതി ചെയര്‍മാന്‍ ജനാര്‍ദ്ദനന്‍ പുല്ലൂര്‍ ഉപഹാരം നല്‍കി. ചടങ്ങ് ഏറ്റവും മഹത്തരമാണെന്ന് ആദരഭാഷണത്തില്‍ എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ അഭിപ്രായപ്പെട്ടു. കവി നാലപ്പാടന്‍ പത്മനാഭന്‍ വിശിഷ്ട വ്യക്തികളെ പരിചയപ്പെടുത്തി.തറവാട്ടംഗങ്ങളായ രാജു പാണത്തൂര്‍, അനില്‍കുമാര്‍, സുനില്‍കുമാര്‍, സുരേഷ് കാസര്‍കോട്, ഭാസ്‌കരന്‍,രാഹുല്‍, ഉമ, ഭവാനി എന്നിവര്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. രമേശന്‍ പുതിയകണ്ടം, ഭരതന്‍ കണ്ടത്തില്‍,മോഹന്‍ദാസ്,കൃഷ്ണന്‍ പെരളം, വിനോദ്, രാജീവന്‍, ഗോപാലന്‍, നന്ദു, രതീശന്‍, മനോജ്, കൃഷ്ണമണി, ഷാജി ഇരിയ , സുകേഷ്, കൃപാ ഭരതന്‍,ഗിരിജാരാജു സ്വപ്നാകുമാരന്‍ , ഭാര്‍ഗവി,രമണി, ഉഷ ബിന്ദു , സരിത, രേഷ്മ, സാവിത്രി,രാധിക മോഹന്‍ദാസ് ഓമന ,രാധിക, ഓമന പത്മിനി, രേണുക, നളിനി, വസന്ത മോഹന്‍ എന്നിവര്‍ സംബന്ധിച്ചു.അന്നദാനത്തോടെ സമാപിച്ചു

error: Content is protected !!