അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് ത്വയ്ബ റബിഅ 25 നബിദിന സമ്മേളനം സമാപിച്ചു

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് ത്വയ്ബ റബിഅ 25 നബിദിന സമ്മേളനം സമാപിച്ചു അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് തെരുവത്ത് മൂസ ഹാജിയുടെ അദ്ധ്യക്ഷതയില്‍ അതിഞ്ഞാല്‍ ഖത്തീബ് ടി ടി അബ്ദുല്‍ ഖാദര്‍ അസ്ഹരി ഉല്‍ഘാടനം നിര്‍വ്വഹിച്ചു ജമാഅത്ത് ജനറല്‍ സെക്രട്ടറി അഷറഫ് ഹന്ന സ്വാഗതം പറഞ്ഞു ജമാഅത്ത് വൈസ് പ്രസിഡണ്ട് പി എം ഫാറൂഖ്
ഹാജി മുഖ്യ പ്രഭാഷണം നടത്തി കഴിഞ്ഞ സമസ്ത പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യപകന്മാര്‍ക്കും വിവിധ ഗള്‍ഫ് കമ്മറ്റികള്‍ നല്‍കിയ ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും മദ്രസ്സ വിദ്യര്‍ത്ഥികള്‍ക്ക് നടത്തിയ കലാ മത്സരത്തില്‍ വിജയിച്ച വിദ്യര്‍ത്ഥികള്‍ക്കും ഉള്ള സമ്മാനങ്ങളും ജമാഅത്ത് ട്രഷറര്‍ പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി
മിലാദ് കമ്മറ്റി ചെയര്‍മാന്‍ ഫസലു റഹ്‌മാന്‍ ജമാഅത്ത് ഭാരവാഹികളായ കെ.കുഞ്ഞിമൊയ്തിന്‍ : പി. അബ്ദുല്‍ കരിം സി.എച്ച്. ഹസൈനാര്‍’ മിലാദ് കമ്മറ്റി ഭാരവാഹികളായ മുത്തലിബ് പാരിസ് ; നൗഫല്‍ പാലക്കി : മസൂദ് ബെസ്റ്റോ: അസ്‌ക്കര്‍ കവി.ഫര്‍ഹാന്‍ യുസഫ്. സലിം. വിവിധ ഗള്‍ഫ് പ്രതിനിധികളായ കെ.കെ. ഇബ്രാഹിം , ബി. അബ്ദുല്‍ ഷുക്കൂര്‍ ഹാജി, സി.ബി. സലിം, ഷറഫുദ്ദിന്‍ കോളോത്ത്, ഖാലിദ് എലൈറ്റ്. റിയാസ് അജ്മല്‍ പാലക്കി, ശിഹാബ് പാലാട്ട്, ബി. കുഞ്ഞാമദ്, സുബൈര്‍ കോട്ടയില്‍, മുഹമ്മദ് കുഞ്ഞി സഅദി, അബ്ദുല്‍ റഹ്‌മാന്‍ ഫൈസി, മമ്മുട്ടി ഉസ്താദ്, അഷ്റഫ് ഉസ്താദ്, ഇര്‍ഷാദ് ഹൈത്തമി എന്നിവര്‍ വിതരണം ചെയ്തു.
പൊതു പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്ക് ഉള്ള സര്‍ട്ടിഫിക്കറ്റുകള്‍ സദര്‍ മുഅല്ലിം സാദിഖ് ദാരിമി വിതരണം ചെയ്തു
നൗഫല്‍ പാലക്കി നന്ദി പറഞ്ഞു

error: Content is protected !!