താളിക്കുണ്ട് താനത്തിങ്കാല്‍ ചെറിയ ഇടച്ചി വയനാട്ടു കുലവന്‍ ദേവസ്ഥാനം തെയ്യം കെട്ട് : സംയുക്ത യോഗം ചേര്‍ന്നു

പുല്ലൂര്‍: താളിക്കുണ്ട് താനത്തിങ്കാല്‍ ചെറിയ ഇടച്ചി വയനാട്ടു കുലവന്‍ ദേവസ്ഥാനത് വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം തെയ്യം കെട്ട് നടക്കുകയാണ്. തെയ്യം കെട്ടിന് മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി ആചാരസ്ഥാനിക്കാരുടെ യും നാട്ടുകാരുടെയും സംയുക്ത യോഗം ചേര്‍ന്നു. അടോട് മുത്തേടത് കുതിര് പഴയ ദേവസ്ഥാന സ്ഥാനികരുടെയും അച്ഛന്മാരുടെയും നാട്ടുകാരുടെയും യോഗം ചേര്‍ന്നത്.2026 മാര്‍ച്ച് മാസത്തിലാണ് തെയ്യംക്കെട്ട് നടക്കുന്നത്.യോഗത്തില്‍ പ്രസിഡന്റ് കുമാരന്‍ വയ്യോത് അധ്യക്ഷത വഹിച്ചു.കൊട്ടന്‍ കുഞ്ഞി അടോട്, പി പരമേശ്വരന്‍ നായര്‍, ശശി താനത്തിങ്കാല്‍ എന്നിവര്‍ സംസാരിച്ചു. ദേവസ്ഥാന ഭരണസമിതി സെക്രട്ടറി വിശ്വന്‍ വയ്യോത് സ്വാഗതവും, രാജന്‍ മധുരമ്പാടി നന്ദിയും പറഞ്ഞു.

error: Content is protected !!