അജാനൂര്‍: ചാലിങ്കാല്‍ രാവണീശ്വരം ചിത്താരി റോഡ് മെക്കാര്‍ഡം ടാറിംഗിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് കാസര്‍ഗോഡ് വികസന പാക്കേജിന് സമര്‍പ്പിച്ചു. ജില്ലാപഞ്ചായത്ത് ആസ്തിയിലുള്ള ചാലിങ്കാല്‍ രാവണീശ്വരം ചിത്താരി റോഡ് രണ്ട് കിലോമീറ്റര്‍ 3 കോടി രൂപ ചെലവഴിച്ച് മെക്കാര്‍ഡം ടാറിംഗ് നടത്തിയിരുന്നു. ബാക്കി വരുന്ന 2.5 കിലോമീറ്റര്‍ റോഡ് മൊക്കാര്‍ഡം ടാറിംഗ് നടത്തുന്നതിന് ജില്ലാപഞ്ചായത്ത് ഒരു കോടിരൂപയും ബാക്കിതുക കാസര്‍ഗോഡ് വികസന പാക്കേജിലും വകയിരുത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് വിശദമായ പദ്ധതി രേഖ തയ്യാറാക്കിയത്. 2.535 കിലോ മീറ്റര്‍ മെക്കാര്‍ഡം ടാറിംഗ് , രണ്ട് കള്‍വെര്‍ട്ട് , സൈഡ് പ്രൊട്ടക്ഷന്‍ വാള്‍, ഡ്രൈനേജ് എന്നിവ ഉള്‍പ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്. നാറ്റ്പാക്കിന്റെ (National Transportation Planning and Research Centre (NATPAC),) ഡിസൈന്‍ പ്രകാരം നാല് കോടി മുപ്പത് ലക്ഷത്തി എഴുപതിനായിരം (4,30,70,000) രൂപയുടെ വിശദമായ പദ്ധതി രേഖയാണ് സമര്‍പ്പിച്ചിട്ടുള്ളത്. ടെന്‍ഡര്‍ നടപടി അടിയന്തിരമായി സ്വീകരിക്കുമെന്ന് അധികൃതര്‍അറിയിച്ചു.
