വൈവിധ്യങ്ങളുടെ കലവറകള്‍ ചേര്‍ത്ത് മേലാങ്കോട്ട് സ്‌കൂള്‍ ശാസ്‌ത്രോത്സവം നടന്നു

കാഞ്ഞങ്ങാട്:-കുട്ടികളുടെ ഭാവനകള്‍ കണ്ടെത്തുന്നതിനായുള്ള സ്‌കൂള്‍ ശാസ്‌ത്രോത്സവം മേലാംകോട് എസി കണ്ണന്‍ നായര്‍ സ്മാരക ഗവര്‍മെന്റ് യുപിഎസ് സ്‌കൂളില്‍ വൈവിധ്യം അര്‍ദ്ധ പ്രവര്‍ത്തനങ്ങളുടെ നടന്നു. ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള , ഗണിത മേള, പ്രവൃത്തിപരിചയ മേള, ഐ ടി മേള എന്നീ ഇനങ്ങളിലായി 31 ഇനങ്ങളിലായി 268 കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന മത്സരത്തില്‍ പങ്കെടുത്തു.കാഞ്ഞങ്ങാട്‌നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് ജി. ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ വി നാരായണന്‍ ,സ്റ്റാഫ് സെകട്ടറി പി. ശ്രീകല, സീനിയര്‍ അസിസ്റ്റന്റ് കെ വി സൈജു എന്നിവര്‍സംസാരിച്ചു.

error: Content is protected !!