അജാനൂര്‍ എന്‍എസ്എസ് കരയോഗം കുടുംബ സംഗമവും ഓണാഘോഷവും നടത്തി

കാഞ്ഞങ്ങാട് : അജാനൂര്‍ എന്‍എസ്എസ് കരയോഗം കുടുംബസംഗമവും ഓണാഘോഷവും നടത്തി. വെള്ളിക്കോത്ത് പടിക്കാല്‍ ക്ഷേത്രം ഹാളില്‍ നടന്ന പരിപാടികള്‍ കരയോഗം പ്രസിഡന്റ് പി.ദിവാകരന്‍ നായര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കരയോഗത്തിലെ തലമുതിര്‍ന്ന അംഗം എം. രോഹിണി അമ്മയെ ആദരിച്ചു. കരയോഗം സെക്രട്ടറി പി.കുഞ്ഞുണ്ണി നായര്‍, യൂണിയന്‍ കമ്മിറ്റി അംഗം പി.നാരായണന്‍കുട്ടി നായര്‍ എന്നിവര്‍ സംസാരിച്ചു. കരയോഗം അംഗങ്ങള്‍ ഗാനാലാപനം, ഓണപ്പാട്ടുകള്‍, സമൂഹഗാനം, സമൂഹനൃത്തം, തിരുവാതിര തുടങ്ങിയവ അവതരിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി.

error: Content is protected !!