ഐ ഡി പി ഡബ്ലിയു എ കാസര്‍കോട് ജില്ലാ സമ്മേളനം നവംബര്‍  23 ന് കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് : ഇന്റര്‍നെറ്റ്, ഡി. ടി പി , ഫോട്ടോ സ്റ്റാറ്റ്, വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം നവംബര്‍ 23 ന് കാഞ്ഞങ്ങാട് വെച്ച് നടത്താന്‍ ഇന്ന് നടന്ന ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി 51അംഗ സ്വാഗത സംഘം രൂപീകരിച്ചു. പെന്‍ഷന്‍ മസ്റ്ററിങ്ങും, ആധാര്‍ അപ്പ്‌ഡേഷനും സി.എസ്.സി,കേന്ദ്രങ്ങള്‍ക്കും, ജനസേവന കേന്ദ്രങ്ങള്‍ക്കും അനുവദിച്ച് നല്‍കണമെന്ന് യോഗം അധികതരോട് ആവിശ്യപ്പെട്ടു. സംസ്ഥാന സിക്രട്ടറി മജീദ് മൈ ബ്രദര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് വര്‍ഗീസ് ചിറ്റാരിക്കാല്‍ അദ്യക്ഷനായി. സംസ്ഥാന ജോയിന്‍ സിക്രട്ടറി ദിനേശന്‍ മൂലക്കണ്ടം മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ചുമതലയുള്ള വര്‍ക്കിംങ് കമ്മറ്റി അംഗം ജയന്‍ . പി.എസ്, സംസ്ഥാന ജോയിന്‍ സിക്രട്ടറി രാജന്‍ പിണറായി, സുനില്‍ പാലക്കാട്, ഇന്ദുമതി.ഏ.വി, സരിത പൈവളിഗ, , രജീന ശ്രീജിത്ത്, സ്മിത.കെ.പി., ശ്രീദിവ്യ പരപ്പ, ശ്രീകാന്ത്,സായി മുരളി. ആന്റണി ജോസഫ്, രവിന്ദ്രന്‍ കാസര്‍കോട്, ഷൈനി പള്ളം, രേശ്മ ചെറുവത്തൂര്‍, നാസര്‍ ഉടുമ്പില്‍തല, സുരേഷ് കുശാല്‍ നഗര്‍, സുകന്യ, അശോകന്‍ പൊയിനാച്ചി, എം.കൃഷ്ണന്‍. സതി അശോക്, സൗദ കെ.പി., രതീഷ് കുമാര്‍.പി., ഷംല പെരുമ്പട്ട, എന്നിവര്‍ സംസാരിച്ചു. ജില്ലാ സിക്രട്ടറി മനോജ് കുമാര്‍. സി.എം സ്വാഗതവും, അബ്ദുള്‍ ജലീല്‍ നന്ദിയും പറഞ്ഞു

 

error: Content is protected !!