കാഞ്ഞങ്ങാട് : മിനിമം വേതനം 26,000 രൂപയി ഉയര്‍ത്തണമെന്നു ക്ഷേമനിധി,വേദന എന്നിവ മുഴുവന്‍ സ്ഥാപനങ്ങളും കൃത്യമായ നടപ്പിലാക്കണമെന്നും വ്യാപാര വാണിജ്യമേഖലയുടെ തകര്‍ച്ചക്ക് കാരണമാകുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നും കാഞ്ഞങ്ങാട്ട് നടന്ന ഷോപ്പ്‌സ് കൊമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയന്‍(സി ഐ ടി യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വി എസ് അച്യുതാനന്ദന്‍ നഗര്‍ കാഞ്ഞങ്ങാട് റോയല്‍ ഹാളില്‍ വെച്ച് നടന്ന സമ്മേളനം ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷനായി. സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി സാബു എബ്രഹാം, യൂണിയന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി ജോയി, സി ഐ ടി യു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ വി രാഘവന്‍, എം രാഘവന്‍, നിതിന്‍ തീര്‍ഥങ്കര എന്നിവര്‍ പ്രസംഗിച്ചു. എന്‍ കെ രതീഷ് അനുശോചനപ്രമേയവും സി അശ്വനി രക്തസാക്ഷിപ്രമേയവും അവതരിപ്പിച്ചു.യൂണിയന്‍ ജില്ലാ സെക്രട്ടറി കെ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികള്‍ എം രാഘവന്‍(പ്രസിഡന്റ്), ഇ കൃഷ്ണന്‍, കെ വിനീഷ്, പി നളിനി(വൈസ് പ്രസിഡന്റുമാര്‍), കെ രവീന്ദ്രന്‍( സെക്രട്ടറി), മനോജ് പെരുമ്പള, എം സ്മിത, കെ ബീന(ജോ, സെക്രട്ടറിമാര്‍), നിതിന്‍ തീര്‍ഥങ്കര (ട്രഷറര്‍).
