കാഞ്ഞങ്ങാട് : പുതുതായി ആചാരസ്ഥാനമേറ്റെടുത്ത മുഴുവന്‍ ആചാരസ്ഥാനികര്‍ക്കും അംഗീകാരവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും നല്‍കണമെന്നും അപാകതകള്‍ പരിഹരിച്ച് ദേശീയപാത വികസനം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും കുന്നുമ്മല്‍ അത്തിക്കണ്ടം അതിയാമ്പൂര്‍ റോഡില്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും അതിയാമ്പൂര്‍ മക്കാക്കോടന്‍ തറവാട് കുടുംബസംഗമവും അനുമോദനവും ജനറല്‍ബോഡിയോഗവും ആവശ്യപ്പെട്ടു. 2025 ഡിസംബര്‍ 6,7 തീയതികളില്‍ കാലത്താലുള്ള കളിയാട്ടവും പത്താമുദയം,മറ്റ് അനുബന്ധ ചടങ്ങുകളും ഭംഗിയായി നടത്താന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് എം കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി. തറവാട്ട് കാരണവര്‍ കുഞ്ഞമ്പു വെള്ളിക്കോത്ത് വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു.എം കെ വിനോദ് കുമാര്‍,എം ഗംഗാധരന്‍,പ്രമോദ് പണിക്കര്‍ മോനാച്ച, എം.കെ .മോഹനന്‍,എം. അജിത്ത്,എം ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം നാരായണന്‍ സ്വാഗതവും എം ജയേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ബാലന്‍ കക്കാട്(പ്രസിഡന്റ്), എം.ഗംഗാധരന്‍(വൈസ് പ്രസിഡന്റ്), എം. സത്യന്‍(സെക്രട്ടറി), എം ജയേഷ്(ജോണ്‍ സെക്രട്ടറി), സുകുമാരന്‍മാക്കരങ്കോട്ട്(ട്രഷറര്‍).
