പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യു ഡി എഫ് ഉപരോധം

പള്ളിക്കര: മാനദണ്ഡങ്ങള്‍ ലംഘിച്ച പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് വിഭജനതിനെതിരെയും അന്തിമ ക്യൂ ഫീല്‍ഡ് മാപ്പില്‍ ക്രമക്കേട് നടത്തിയതിലും പ്രതിഷേധിച്ച് യു ഡി എഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഉപരോധം ആരംഭിച്ചു.പഞ്ചായത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ വാര്‍ഡ് 6 അരവത്തിലെ 383 വോട്ടുകള്‍ നാലാം വാര്‍ഡിലേക്കും 19 കീക്കാനിലെ 94 വോട്ടുകള്‍ സമീപത്തെ വാര്‍ഡായ കൂട്ടകനിയിലേക്കും മാറ്റിയത്.ഇതിനെതിരെ യു ഡി എഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ വരണാധികാരി ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് ആരോപണം ഉയര്‍ന്ന വാര്‍ഡുകളുടെ അതിര്‍ത്തി പോലും മാറ്റിയത്.യു ഡി എഫ് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് സിദ്ദിഖ് പള്ളിപ്പുഴയുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. കെ പി സി സി മെമ്പര്‍ ഹക്കീം കുന്നില്‍, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ ഇ എ ബക്കര്‍, ഡി സി സി വൈസ് പ്രസിഡന്റ് സാജിദ് മവ്വല്‍, സുകുമാരന്‍ പൂച്ചക്കാട്, ഹനീഫ കുന്നില്‍, എം പി എം ഷാഫി, രാജേഷ് പള്ളിക്കര, ടി പി കുഞ്ഞബ്ദുള്ള ഹാജി, ചോണായി മുഹമ്മദ് കുഞ്ഞി, മഹേഷ് തച്ചങ്ങാട്, എ എം അബ്ദുള്‍ കാദര്‍, ഹാരിസ് തൊട്ടി, ഷാഫി മവ്വല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, സത്താര്‍ തൊട്ടി, റാഷിദ് കല്ലിങ്കാല്‍, ചന്ദ്രന്‍ തച്ചങ്ങാട് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കുന്നു.

error: Content is protected !!