അപകടാവസ്ഥയിലുള്ള മരകൊമ്പ് അഗ്‌നിശമന സേന മുറിച്ച് മാറ്റി.

കാസര്‍കോട് മുനിസിപ്പാലിറ്റി ഓപ്പണ്‍ ജിംനേഷ്യ ത്തിന്റെ അരികില്‍ നിന്നിരുന്ന വലിയ പൂമരത്തിന്റെ ശിഖരം ഒടിഞ്ഞ് തൂങ്ങി അപകടാവസ്ഥയിലായിരുന്നു. നാട്ടുകാര്‍ സേനയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സേന എത്തി ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എസ്. അരുണ്‍കുമാര്‍ ലാഡര്‍ ഉപയോഗിച്ച് മരത്തില്‍ കയറി ശിഖിരം മുറിച്ച് മാറ്റി അപകടാവസ്ഥ ഒഴിവാക്കുകയായിരുന്നു. ഇന്ന് രാവിലെ പതിനൊന്നു മണിയോട് കൂടിയിരുന്നു സംഭവം. സേനാഗംങ്ങളായ ഒ കെ പ്രജിത്ത്, വി എസ് ഗോഗുല്‍ കൃഷ്ണന്‍, കെ.വി ജിതിന്‍ കൃഷണന്‍,ഹോംഗാഡ് പി. ശ്രീജിത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

 

 

error: Content is protected !!