കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ പൊട്ടിവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു

കാസര്‍കോട് : കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ കെഎസ്ഇബിയുടെ പോസ്റ്റില്‍ നിന്നും സര്‍വീസ് വയര്‍ പൊട്ടി റോഡിന് കുറുകെ വീണത് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 6 .30 മണിയോടുകൂടി സംഭവം. നാട്ടുകാര്‍ കെഎസ്ഇബിയെ വിവരം അറിയിച്ചു എങ്കിലും അവര്‍ എത്താന്‍ വൈകിയതിനാല്‍ കാസര്‍കോട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.സീനിയര്‍ ഫയര്‍ ആന്‍ഡ് ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ റോഡിന് കുറുകെ പൊട്ടിയതും തൂങ്ങിക്കിടക്കുന്നത് കിടന്നിരുന്നതുമായ സര്‍വീസ് വയറുകള്‍ ഉയര്‍ത്തി കെട്ടുകയും അപ്പോഴേക്കും കെഎസ്ഇബി ജീവനക്കാര്‍ എത്തി പൊട്ടിയ സര്‍വീസ് വയറുകള്‍ സുരക്ഷിതമായി കെട്ടി നിര്‍ത്താന്‍ സഹായിക്കുകയും ചെയ്തു. പാര്‍സല്‍ ലോറി പോകുമ്പോള്‍ ആണ് താഴ്ന്ന് നിന്നിരുന്ന സര്‍വീസ് വയര്‍ ലോറിയുടെ ക്യാബിനില്‍തട്ടിയാണ് വയറ് പൊട്ടാന്‍ കാരണമായത് എന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവം രാവിലെ ആയതിനാല്‍ മുക്കാല്‍ മണിക്കൂറോളം റോഡ് ഗതാഗതം തടസപ്പെട്ടു. സേനാഗങ്ങളായ കെ.ആര്‍ അജേഷ് , എസ്.അബിലാഷ്, കെ.വി. ജിതിന്‍ കൃഷ്ണന്‍ ഹോഗാര്‍ഡ് എന്‍.പി രാകേഷ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

error: Content is protected !!