കുമ്പളപ്പള്ളി യുപി സ്‌കൂളില്‍ സ്‌കൂള്‍ കായികമേളയ്ക്ക് ആവേശോജ്വല തുടക്കം

കരിന്തളം:കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌കൂളില്‍ സ്‌കൂള്‍തല കായികമേളയ്ക്ക് ആവേശോജ്വല തുടക്കം.കുട്ടികളുടെ മാര്‍ച്ച് പാസ്റ്റിന് നീലേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ സി സുമേഷ് ബാബു സലൂട്ട് സ്വീകരിച്ചു കൊണ്ട് കായികമേളയ്ക്ക് തുടക്കം കുറിച്ചു.ഉദ്ഘാടനത്തിനുശേഷം ഷോട്ട് പുട്ട് എറിഞ്ഞു കൊണ്ട് മത്സരത്തില്‍ എസ് ഐ സുമേഷ് ബാബു കൂടി പങ്കെടുത്തത് കുട്ടികള്‍ക്ക് കൗതുകവും ആവേശവുമായി.ഗ്രീന്‍ , യെല്ലോ , റെഡ്, ബ്ലൂ എന്നീ നാല് ടീമുകള്‍ ആയാണ് കുട്ടികള്‍ ഗ്രൗണ്ടില്‍ മാറ്റുരച്ചത്. കായികമേളയോടനുബന്ധിച്ചുള്ള അത്ലറ്റിക് ഓത്ത് എസ് പി ആര്യനന്ദ ചൊല്ലിക്കൊടുത്തു. പരിപാടിയില്‍ പിടിഎ പ്രസിഡണ്ട് ടി സിദ്ധിഖ് അധ്യക്ഷത വഹിച്ചു.പിടിഎ വൈസ് പ്രസിഡണ്ട് വാസു കരിന്തളം,എം പി ടി എ പ്രസിഡന്റ് ജോസ്ലിന്‍ ബിനു,സീനിയര്‍ അസിസ്റ്റന്റ് പി വി ഇന്ദുലേഖ,എം പി ടി എ വൈസ് പ്രസിഡണ്ട് പി അമൃത,കെ പ്രശാന്ത്,സിന്ധു രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ പി ബൈജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദിയും പറഞ്ഞു.

error: Content is protected !!