കാഞ്ഞങ്ങാട് : സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുക്കുന്ന കായിക വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ശ്രദ്ധേയമായ ദുര്‍ഗാ ഹയര്‍ സെക്കന്ററി സ്കൂള്‍ ഒളിമ്പിക്നു തുടക്കമായി. 135 ഇനങ്ങളിലായി കിഡ്ഡിസ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി ഏകദേശം 783 കുട്ടികള്‍ വിവിധ മത്സരങ്ങളിലായി പങ്കെടുക്കുന്നു. ഹോസ്ദുര്‍ഗ് താഹസില്‍ദാര്‍ ജി സുരേഷ്ബാബു ഉല്‍ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഇ വി ജയകൃഷ്ണന് അധ്യക്ഷനായി. കായിക മേഖലയില്‍ മികച്ച സംഭാവന നല്കിയ പി വി പ്രഭാകരന്, ബി കുഞ്ഞിക്കണ്ണന് എന്നിവരെ ആദരിച്ചു. കേരള സ്പോര്‍ട്സ് കൌണ്‍സില്‍ അംഗം കെ മധുസൂദനന്, ജില്ലാ വൈസ് പ്രസിഡന്റ് പി പി അശോകന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ എന്‍ വേണുനാഥന്, ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ്സ് പി ലളിത, പി ടി എ അംഗം വില്യംസ് ജോസഫ്, സ്റ്റാഫ് സെക്രട്ടറി കെ വി രാജേഷ് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ സ്പോര്‍ട്സ് കണ്‍വീനര്‍ കെ വിജയകൃഷ്ണന് സ്വാഗതവും ചെയര്മാന് കെ വി ജയന് നന്ദിയും പറഞ്ഞു. മത്സരത്തിന് മുന്നോടിയായി സ്കൂള്‍ കായിക അധ്യാപകന് കെ വിജയകൃഷ്ണന് എഴുതിയ വരികള്‍ക്ക് സംഗീത അധ്യാപകന് ഹരിമുരളി ഈണം നല്കി ആലപിച്ച ഗാനത്തിന്റെ പ്രകാശനം, കുട്ടികളുടെ മാര്‍ച്ച് പാസ്ററ്, സൂംബ നൃത്തം എന്നിവയും നടന്നു. വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.
