ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഓട്ടോഡ്രൈവറായ ഭര്‍ത്താവ് തൂങ്ങി മരിച്ചു; കുറ്റിക്കോലില്‍ പയന്തങ്ങാനത്താണ് സംഭവം; കുത്തേറ്റ സിനി ഒടയംഞ്ചാല്‍ നായിക്കയം സ്വദേശിനിയാണ്

കുറ്റിക്കോല്‍ : ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. മുന്‍ പ്രവാസിയും കുറ്റിക്കോല്‍ ടൗണിലെ ഓട്ടോഡ്രൈവറുമായ സുരേഷ് (51)ആണ് മരിച്ചത്. കുത്തേറ്റ നിലയില്‍ ഭാര്യ സിനി (46)യെ ചെങ്കളയിലെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എഴോട് കൂടി കുറ്റിക്കോല്‍ പയന്തങ്ങാനത്താണ് സംഭവം.

അഞ്ച് വയസുള്ള പെണ്‍കുട്ടിയും രണ്ട് വയസുള്ള ആണ്‍കുട്ടിയും ഉറങ്ങിക്കിടന്ന മുറി പുറത്തു നിന്നു പൂട്ടിയ ശേഷമാണ് സുരേഷ് സിനിയെ കഴുത്തിന് കുത്തി പരിക്കേല്‍പ്പിച്ചത്. കുത്തേറ്റ സിനി ഓടി അയല്‍വീട്ടില്‍ എത്തി വിവരം പറയുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ സിനിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. കുറച്ചുപേര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് സുരേഷിനെ ഏണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ബേഡകം പോലീസ് സ്ഥലത്തെത്തി.
ഒടയഞ്ചാല്‍ നായിക്കയം സ്വദേശിനിയാണ് സിനി.

error: Content is protected !!