മഞ്ഞങ്ങാനത്ത് മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

പുല്ലൂര്‍:പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ മഞ്ഞങ്ങാനത്ത് എം പി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയില്‍ എംപി ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തീകരിച്ച പത്താമത്തെ ലൈറ്റ് ആണ് ഇന്നലെ നാടിന് സമര്‍പ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുമ കായക്കുളം സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പര്‍ അഡ്വക്കേറ്റ് ബാബുരാജ്,പത്മനാഭന്‍ ചാലിങ്കാല്‍,കൃഷ്ണ കുമാര്‍,കെ ടി കൃഷ്ണന്‍, ജതീഷ് കായംകുളം,മനോജ് ചാലിങ്കാല്‍,ഊരു മൂപ്പന്‍ നാരായണന്‍,കുഞ്ഞിരാമന്‍, ശശി മഞ്ഞങ്ങാനം എന്നിവര്‍സംസാരിച്ചു.

error: Content is protected !!