കാഞ്ഞങ്ങാട് : പത്മശ്രീ സകലകലാശാലയുടെ ബാനറില്‍ കവിയും നോവലിസ്റ്റും ദൃശ്യമാധ്യമപ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത പച്ചവെള്ളം ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാടും പരിസരത്തും പൂര്‍ത്തിയായി. നാലപ്പാടം പത്മനാഭന്റെ ചെറുകഥയെ ആധാരമാക്കിയാണ് ഹൃസ്വചിത്രം ഒരുക്കിയത്. കച്ചവടലാഭത്തിനായി പാവങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രതികരണമാണ് ഈ ഹൃസ്വ ചിത്രത്തിന്റെ പ്രമേയം. നാലപ്പാടം പത്മനാഭനെക്കൂടാതെ, സുചിത്ര പി.വി. മാസ്റ്റര്‍ ഗൗതം വിനാദന്‍,അനീഷമനോജ്, മണികണ്ഠന്‍ ശ്രീരാഗം, സുനില്‍ തുളിച്ചേരി എന്നിവര്‍ അഭിനയിക്കുന്നു. ക്യാമറ ശ്യാം ഒളിയക്കാല്‍, ക്യാമറ സഹായം അജു എഡിറ്റിങ് അമര്‍ , ഡിസൈന്‍ സന്ദീപ് ഐവ്യു ,സബ്‌ടൈറ്റില്‍ഗോപി മുളവന്നൂര്‍.
