തെരെഞ്ഞെടുപ്പുകളില്‍ വ്യാപാരികള്‍ നിര്‍ണ്ണായ ശക്തിയായി മാറും. സലിം രാമനാട്ടുകര

കാസര്‍കോട്: വരുന്ന തെരെഞ്ഞെടുപ്പുകളില്‍ വ്യാപാരികള്‍ നിര്‍ണ്ണായക ശക്തിയായി മാറുമെന്ന് മര്‍ച്ചന്റസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര പ്രസ്താവിച്ചു. 50 ഓളം സീറ്റുകളില്‍ പാര്‍ട്ടികള്‍ വിജയിക്കുന്നത് ആയിരത്തില്‍ താഴെവോട്ടുകള്‍ക്കാണ്. വ്യാപാരികള്‍ക്ക് തനിച്ച് മത്സരിച്ച് വിജയിക്കാന്‍ കഴിയില്ലെങ്കിലും യുക്തമായ തീരുമാനം എടുത്തു കൊണ്ട് നിര്‍ണ്ണായ ശക്തി മാറി മുന്നണികളുടെ ജയപരാജയങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യുവജന വിഭാഗമായ മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. വി. വി. ഇ. എസ്. ജില്ലാ വൈസ് പ്രസിഡന്റ് പി.പി. മുസ്തഫ അദ്ധ്യക്ഷനായി. കെ.വി.വി. ഇ. എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ. സജി,ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര , ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എ. എ അസീസ്, സി.എച്ച് അബ്ദുള്‍റഹിം, ജില്ലാ സെക്രട്ടറിമാരായ കെ. ദിനേശ്, യു.എ. അബ്ദുള്‍ സലിം, സി.കെ. അസീഫ്, സി രജ്ജിത്ത്, കെ. സത്യകുമാര്‍, കെ. കെ.മുനീര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി
പുതിയ ഭാരവാഹികളായി ഇകെ നവാസ് കുണ്ടംകുഴി. (പ്രസി) കെ രഞ്ജിത്ത് കാഞ്ഞങ്ങാട് (ജന. സെക്രട്ടറി) പി.സക്കീര്‍ നീലേശ്വരം, അബ്ദുള്‍ റഹിം നെല്ലിക്കട്ട, പി അനൂപ് കുമാര്‍ കുറ്റിക്കോല്‍ , ടി പി മുഹമ്മദ് നിയാസ് തൃക്കരിപ്പൂര്‍, അനീഷ് ചീമേനി,യെ എന്‍ സുരേഷ് കുമാര്‍ പെരിയ (വൈസ് പ്രസി.മാര്‍) ,മുഹമ്മദ് ഷാഹിദ് ബദിയടുക്ക , കെ.എം. അഷറഫ് കുമ്പള, സെയ്ഫുള്ള മഞ്ചേശ്വരം, മാഹിന്‍ കല്ലട്ര ഉദുമ , സജീഷ് തോമസ് മാലകല്ല്, കെ വി ഹനീഫ, ബോവിക്കാനം, (സെക്രട്ടറിമാര്‍) സി എ .നൗഫല്‍ കാസര്‍ഗോഡ് (ട്രഷറര്‍) എന്നിവരെതെരെഞ്ഞെടുത്തു.

 

 

എന്നിവരെ
തെരെഞ്ഞെടുത്തു.

error: Content is protected !!