ശ്രീകൃഷ്ണന്‍ ജന്മാഷ്ടമി : ആഘോഷ തിമര്‍പ്പില്‍ മാവുങ്കാല്‍ ഉറിയടി മത്സരം

മാവുങ്കാല്‍ :സെപ്റ്റംബര്‍ 14 നടക്കുന്ന ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ‘ ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമവട്ടെ ‘ എന്ന സന്ദേശം ഉയര്‍ത്തി മാവുങ്കാലില്‍ വിവിധ ഗോകുലങ്ങളുടെ നേതൃത്വത്തില്‍
വിളംബര ഘോഷയാത്രയും ഉറിയടി മല്‍സരവും നടന്നു.രാംനഗര്‍ മണ്ഡലം സംഘാടക സമിതി ചെയര്‍മാന്‍ ഗണപതി ഭട്ട് ഉദ്ഘാടനം ചെയ്തു. ഉറയിടി മല്‍സരത്തില്‍ വീരപഴശ്ശി ബാലഗോകുലം വെള്ളിക്കോത്ത് ഒന്നാം സ്ഥാനം നേടി. ചൈതന്യ നെല്ലിത്തറ, വിദ്യാദായിനി ഉദയംകുന്ന് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.വിവേകാനന്ദ പുതിയകണ്ടം, ശിവജി രാംനഗര്‍, ശ്രീകൃഷ്ണ കല്യാണ്‍ റോഡ്, ശിവശക്തി കാട്ടുകുളങ്ങര ബാലഗോകുലങ്ങള്‍ മത്സരത്തില്‍ പങ്കാളികളായി. വര്‍ക്കിംഗ് ചെയര്‍മാന്‍ നാരായണന്‍ അപ്പാട്ടി വളപ്പ്, വൈസ് ചെയര്‍മാന്‍മാരായ ടിവി ചന്ദ്രന്‍ കോട്ടപ്പാറ ,ഹരീന്ദ്രന്‍ മാവുങ്കാല്‍, ആഘോഷ കമ്മിറ്റി പ്രമുഖ് അര്‍ജുന്‍ ഉദയംകുന്ന്, ട്രഷറര്‍ ബാലകൃഷ്ണന്‍ സൂര്യോദയം എന്നിവര്‍ സംസാരിച്ചു.ടി വിവേകാനന്ദന്‍, കെ വിനീഷ്, ടി എ ശ്രീ ഹരി, എന്‍ മധു, അനന്തന്‍ ഉദയംകുന്ന്, പി ദിവാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.പ്രസാദവിതരണംനടന്നു.

error: Content is protected !!